എടക്കരയിലെ ജനലുകളില്‍ സ്റ്റിക്കര്‍ പതിച്ച നിലയില്‍

എടക്കര: വഴിക്കടവില്‍ വീടുകളുടെയും, ക്വാര്‍ട്ടേഴ്‌സുകളുടെയും ജനല്‍ ചില്ലുകളില്‍ അക്കങ്ങളെഴുതിയ സ്റ്റിക്കറുകള്‍ പതിച്ച നിലയില്‍. ഇതോടെ  ജനങ്ങള്‍ ആശങ്കയില്‍. വഴിക്കടവ് പുന്നക്കലിലെ കാളങ്ങാടന്‍ ബിയ്യക്കുട്ടി, ഊരകത്ത് കദീജ, ഉസ്മാന്‍ എന്നയാളുടെ ക്വാര്‍ട്ടേഴ്‌സിലെ മൂന്ന് താമസക്കാരുടെ ജനല്‍ച്ചില്ലുകള്‍ എന്നിവിടങ്ങളിലാണ് അക്കങ്ങള്‍ എഴുതിയ സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ളത്. ഇന്നലയാണ് വീട്ടുടുമകള്‍ ജനല്‍ച്ചില്ലില്‍ പതിച്ച സ്റ്റിക്കറുകള്‍ കാണുന്നത്.
വൃദ്ധരായ സ്ത്രീകളും, യുവതികളും, ചെറിയ കുട്ടികളുമുള്ള വീടുകളിലാണ് സ്റ്റിക്കര്‍ പതിച്ചിട്ടുള്ളത്. പുരുഷന്മാര്‍ വിദേശത്തോ, ദൂരെ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നതുമായ വീടുകളാണിവ. പത്ത്, പതിനഞ്ച് തുടങ്ങിയ നമ്പരുകളാണ് സ്റ്റിക്കറുകളാണ് ഒട്ടിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മധ്യവയസ്‌കനായ ഒരാള്‍ ഇതിലെ കറങ്ങി നടന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.
നിലമ്പൂര്‍ മേഖലയില്‍ വീടുകളുടെ ജനല്‍ച്ചില്ലുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതിന് പുറമെ നമ്പറുകളടങ്ങിയ സ്റ്റിക്കറുകള്‍ പതിച്ചത് ശ്രദ്ധയില്‍പെട്ടതോടെ ജനങ്ങള്‍ ഏറെ ആശങ്കയിലും ഭീതിയിലുമാണ്. ഞായറാഴ്ച വഴിക്കടവ് പോലീസ് സ്ഥലത്തെത്തി സ്റ്റിക്കറുകള്‍ ഇക്കളക്കിയെടുത്ത് പരിശോധനയ്ക്കയി കൊണ്ടുപോയിട്ടുണ്ട്.

RELATED STORIES

Share it
Top