എച്ച് 4 വിസ നിരോധനം മൂന്നു മാസത്തിനകം

വാഷിങ്ടണ്‍: എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യുഎസില്‍ തൊഴില്‍ നേടാന്‍ അനുമതി നല്‍കുന്ന എച്ച് 4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനം മൂന്നു മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. കൊളംബിയ ജില്ലാ കോടതിയിലാണ് ആഭ്യന്തരസുരക്ഷാ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണകൂടത്തിന്റെ പുതിയ നീക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും.
2015 മുതലാണ് എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്കും 21ല്‍ വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും എച്ച്4 വിസയില്‍ തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കിത്തുടങ്ങിയത്. എഴുപതിനായിരത്തിലേറെ പേര്‍ എച്ച് 4 വിസയില്‍ തൊഴില്‍ ചെയ്തുവരുന്നുണ്ട്.
യുഎസ് സിറ്റിസണ്‍ ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ വകുപ്പിന്റെ റിപോര്‍ട്ട് പ്രകാരം ഇതില്‍ 90 ശതമാനവും ഇന്ത്യക്കാരാണ്. എച്ച് 4 വിസ നിര്‍ത്തലാക്കുന്നതിനായുള്ള തീരുമാനം ജൂണില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള ഔദ്യോഗിക നടപടികള്‍ അതേ മാസംതന്നെ ആരംഭിക്കുമെന്നും യുഎസ് ആഭ്യന്തര സുരക്ഷാവിഭാഗം മാര്‍ച്ചില്‍ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ മുന്നാം തവണയാണ് സര്‍ക്കാര്‍ സമയം ദീര്‍ഘിപ്പിക്കുന്നത്്.
എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം 2015ല്‍ ഒബാമ സര്‍ക്കാരാണു കൊണ്ടുവന്നത്. ഈ നിയമം റദ്ദാക്കുമെന്ന് അധികാരമേറ്റ ഉടന്‍ ടംപ് വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top