എച്ച് 4 റദ്ദാക്കരുത്: വനിതാ സെനറ്റര്‍മാര്‍ ഭരണകൂടത്തിന് കത്തെഴുതി

വാഷിങ്ടണ്‍: യുഎസില്‍ എച്ച്1 ബി വിസക്കാരുടെ പങ്കാളികള്‍ക്കു ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച് 4 റദ്ദാക്കരുതെന്ന് മുതിര്‍ന്ന വനിതാ സെനറ്റര്‍മാര്‍ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കാലഫോര്‍ണിയയില്‍ നിന്നുള്ള കമലാ ഹാരിസ്, ന്യൂയോര്‍ക്കില്‍ നിന്നുള്ള കേഴ്‌സ്റ്റീന്‍ ഗില്ലിബ്രാന്‍ഡ് എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ച് ആഭ്യന്തര സുരക്ഷാ സെക്രട്ടറി കേഴ്‌സ്റ്റീന്‍ നീല്‍സനും യുഎസ് സിഐഎസ് ഡയറക്ടര്‍ക്കും കത്തയച്ചത്. എച്ച് 4 വിസക്കാര്‍ക്ക് യുഎസില്‍ ജോലി ചെയ്യാനുള്ള അനുമതി എടുത്തുകളയുമെന്ന് കഴിഞ്ഞയാഴ്ച ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചിരുന്നു.

RELATED STORIES

Share it
Top