എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ ഉപരോധിക്കുമെന്ന് സിഐടിയു

കൊച്ചി: എച്ച്ഡിഎഫ്‌സി ലൈഫില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് നടത്തുന്ന എച്ച്ഡിഎഫ്‌സി ലൈഫ് ഓഫിസ് ഉപരോധം എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ ഉപരോധിക്കുന്നതിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ന്യൂ ജനറേഷന്‍ ബാങ്ക്‌സ് ആന്റ് ഇന്‍ഷുറന്‍സ് സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) ഭാരവാഹികള്‍ അറിയിച്ചു.
ഇന്നുമുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആറ് എച്ച്ഡിഎഫ്‌സി ബാങ്കാണ് ആദ്യഘട്ടത്തില്‍ സംഘടന ഉപരോധിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, ജില്ലകളിലെ ബാങ്കിന്റെ ഓരോ ശാഖയാണ് ഉപരോധിക്കുന്നത്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്, എ സിയാവുദ്ദീന്‍, സുമേഷ് പത്മന്‍, ബെഫി, എസ് എസ് അനില്‍, ജിജോ ആന്റണി അറിയിച്ചു.

RELATED STORIES

Share it
Top