എച്ച്ഡിഎഫ്‌സി ഉദ്യോഗസ്ഥന്റെമൃതദേഹം കണ്ടെത്തി

മുംബൈ: അഞ്ചു ദിവസം മുമ്പ് കാണാതായ എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റ്് സിദ്ധാര്‍ഥ് സാങ്‌വിയുടെ മൃതദേഹം മുംബൈയിലെ കല്യാണിനു സമീപം കണ്ടെത്തി. സിദ്ധാര്‍ഥിനെ കൊലപ്പെടുത്തിയെന്നു പ്രതികള്‍ കുറ്റസമ്മതം നടത്തി ഒരു ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. തൊഴില്‍പരമായ പ്രശ്‌നമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു. സിദ്ധാര്‍ഥിന്റെ സഹപ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് അറിയിച്ചു. തെക്കന്‍ മുംബൈയിലെ മലബാര്‍ ഹില്‍സിലെ താമസക്കാരനാണ് സിദ്ധാര്‍ഥ്. ബുധനാഴ്ച വൈകീട്ട് 8.30ന് ജോലി കഴിഞ്ഞു മലബാര്‍ ഹില്‍സിലേക്കു പോവുംവഴിയാണ് അദ്ദേഹത്തിനെ കാണാതായത്.

RELATED STORIES

Share it
Top