എച്ച്എഎല്‍ തന്ത്രപ്രധാനമായ സ്വത്താണ്: രാഹുല്‍

ബംഗലൂരു: വിമാന നിര്‍മാണ വ്യവസായത്തിലെ തന്ത്രപ്രധാനമായ സ്വത്താണ് എച്ച്എഎല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാറിലെ അഴിമതി ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെതിരേ നടത്തുന്ന പ്രചരണങ്ങള്‍ക്ക് എച്ച്എഎല്‍ ജീവനക്കാരുടെയും മുന്‍ജീവനക്കാരുടേയും പിന്തുണ തേടിയുള്ള കൂടിക്കാഴ്ചക്കിടെയാണ് രാഹുലിന്റെ പരാമര്‍ശം. എച്ച്എഎല്‍ കമ്പനി ആസ്ഥാനത്തിനടുത്ത് മിന്‍സ്പാര്‍ക്കിലായിരുന്നു കൂടിക്കാഴ്ച.
നേരത്തേ എച്ചഎഎല്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് ചട്ടവിരുദ്ധമാണെന്നത് കൊണ്ട് പരിപാടി മാറ്റുകയായിരുന്നു. ജീവനക്കാര്‍ പരസ്യ രാഷ്ട്രീയ നിലപാട് സ്വീകരിക്കരുതെന്ന സര്‍ക്കുലറും മാനേജ്‌മെന്റ് ഇറക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top