എച്ച്എംസി ആശുപത്രികളുടെ റമദാന്‍ സമയംദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.  രാജ്യത്തെ പ്രധാന ആശുപത്രികളിലെല്ലാം അത്യാഹിത വിഭാഗം റമദാനിലും 24 മണിക്കൂറും പ്രവര്‍ത്തിക്കും. എന്നാല്‍, ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിലെ പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. ഹമദ് ജനറല്‍ ആശുപത്രിയില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8.30 മുതല്‍ 11.30 വരെയാണ് ഒപി സമയം. പ്രധാന ഒപിയിലെ ഫാര്‍മസി രാവിലെ 8 മുതല്‍ 10 വരെയും രാത്രി 8.30 മുതല്‍ 12 വരെയും പ്രവര്‍ത്തിക്കും. വുമണ്‍സ് ആശുപത്രിയിലെ ഒപിയും ഫാര്‍മസിയും രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെയും വൈകുന്നേരം 7.30 മുതല്‍ 10.30 വരെയും പ്രവര്‍ത്തിക്കും. വക്‌റ ആശുപത്രി ഒപിയും ഫാര്‍മസിയും രാവിലെ 8 മുതല്‍ ഉച്ച കഴിഞ്ഞ് 4 വരെ തുറക്കും. ഡെന്റല്‍ ക്ലിനിക്ക് ഉച്ചക്ക് 1ന് അടക്കും. എന്നാല്‍ രാത്രി 8 മുതല്‍ 11 വരെ പ്രവര്‍ത്തിക്കും. ഗൈനക്കോളജി ക്ലിനിക്ക് രാവിലെ 8 മുതല്‍ 4 വരെയും തുറക്കും. കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒപികളും ഫാര്‍മസി, ലാബ് തുടങ്ങിയ അനുബന്ധ സേവന കേന്ദ്രങ്ങളും രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെ പ്രവര്‍ത്തിക്കും. ക്യൂബന്‍ ഹോസ്പിറ്റല്‍ ഒപി രാവിലെ 7.15 മുതല്‍ ഉച്ച കഴിഞ്ഞ് 3 വരെ രോഗികളെ പരിശോധിക്കും. നേരത്തേ അപ്പോയിന്‍മെന്റ് എടുത്ത രോഗികള്‍ക്കു മാത്രമായിരിക്കും സേവനം. ഹാര്‍ട്ട് ഹോസ്പിറ്റല്‍ ഒപി രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രവര്‍ത്തിക്കും. വാരാന്ത്യ അവധി ദിവസങ്ങളില്‍ ഫാര്‍മസി സേവനം രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ് നാലു വരെ ലഭിക്കും. അല്‍ഖോര്‍ ആശുപത്രിയിലും റുമൈല ആശുപത്രിയിലും ഒപി വിഭാഗം രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെ പ്രവര്‍ത്തിക്കും. അല്‍ഖോറില്‍ പ്രധാന ഫാര്‍മസി സേവനം രാവിലെ 7 മുതല്‍ ഉച്ച കഴിഞ്ഞ് 3 വരെയും പീഡിയാട്രിക് എമര്‍ജന്‍സി സെന്ററില്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെയും ഫാര്‍മസി പ്രവര്‍ത്തിക്കും. റുമൈലയില്‍ ഫാര്‍മസി ഉച്ച കഴിഞ്ഞ് 3ന് അടക്കും. ഹമദ് ഡെന്റല്‍ സെന്റര്‍ രാവിലെ 8 മുതല്‍ ഉച്ച കഴിഞ്ഞ് 4 വരെ,  നാഷനല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് ഒപി രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെ. ഈവനിങ്് ക്ലിനിക്ക് രാത്രി 8.30 മുതല്‍ 11.30 വരെ, മെന്റല്‍ ഹെല്‍ത്ത് സര്‍വീസസ് ഒപി രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെ, ഈവനിങ് ക്ലിനിക്ക് രാത്രി 8.30 മുതല്‍ 11.30 വരെ എന്ന രീതിയില്‍ പ്രവര്‍ത്തിക്കും. റഫറല്‍ ആന്റ് ബുക്കിങ് മാനേജ്‌മെന്റ് സിസ്റ്റം രാവിലെ 7 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തനക്ഷമമാകുകയെന്നും എച്ച്എംസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

RELATED STORIES

Share it
Top