എച്ചിലെടുപ്പിച്ച്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി: മുഖ്യമന്ത്രിയ്ക്ക് സെക്രട്ടേറിയറ്റിലെ ദലിത് ജീവനക്കാരന്റെ പരാതി

തിരുവനന്തപുരം: ദലിത് ഉദ്യോഗസ്ഥന് ഐഎഎസുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിമപ്പണി. ഭക്ഷണം കഴിച്ചതിന്റെ എച്ചിലെടുപ്പിക്കുകയും കടലാസുകള്‍ നുറിക്കിയിട്ട് അവിടം വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഫയലുകള്‍ നിലത്തിട്ട് എടുപ്പിക്കുന്നു തുടങ്ങിയവയാണ് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കെതിരെ ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.ക്ലാസ്‌ഫോര്‍ ജീവനക്കാരനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.  പാത്രം കഴുകിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴുകാതെ െ്രെഡവറുടെ കയ്യില്‍ കൊടുത്തുവിട്ടാല്‍ കഴുകാത്തതെന്ന് ഫോണില്‍ വിളിച്ച് ചോദിക്കുമെന്നും യുവാവ് പറയുന്നു. പീഡനം അസഹനീയമായതോടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഈ ജീവനക്കാരന്‍.

RELATED STORIES

Share it
Top