എക്‌സ്പ്രസ് വേ: അവകാശവാദവുമായി അഖിലേഷും ബിജെപിയും

ലഖ്‌നോ: തന്റെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച എക്‌സ്പ്രസ് വേ പദ്ധതിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തറക്കല്ലിടുന്നതെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്.
സമാജ്‌വാദി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ എന്നായിരുന്നു പദ്ധതിയുടെ യഥാര്‍ഥ പേര്. സംസ്ഥാനത്തെ ഇപ്പോഴത്തെ സര്‍ക്കാര്‍ സമാജ്‌വാദി ഒഴിവാക്കി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ എന്നാക്കി ചുരുക്കി- അദ്ദേഹം പറഞ്ഞു. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ പദ്ധതിക്ക് തറക്കല്ലിടാന്‍ മോദി എത്തുന്നതിനു മുമ്പ് വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് അഖിലേഷ് ഇക്കാര്യം പറഞ്ഞത്.അതേസമയം, പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ പദ്ധതി ഇപ്പോഴത്തെ യുപി സര്‍ക്കാരിന്റേതു തന്നെയാണെന്നു സംസ്ഥാന ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ പറഞ്ഞു. അഖിലേഷിന്റെ അവകാശവാദത്തെ ഖണ്ഡിക്കാന്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

RELATED STORIES

Share it
Top