എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസ്:മുഖ്യപ്രതി കീഴടങ്ങി

ശ്രീകണ്ഠപുരം: കുന്നത്തൂര്‍പാടിയില്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കുന്നത്തൂരിലെ കൂഴിഞ്ഞാലില്‍ മനീഷ് (36)ആണ് കീഴടങ്ങിയത്. കുന്നത്തൂര്‍പാടി ഉല്‍സവം നടക്കവെ കഴിഞ്ഞ 18ന് രാത്രി കുന്നത്തൂര്‍ കവലയില്‍ മദ്യവില്‍പനക്കിടയില്‍ മനീഷിനെ ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഈ സമയം 15ഓളം വരുന്ന സംഘം എക്‌സൈസ് സംഘത്തെ ആക്രമിച്ചു മനീഷിനെ മോചിപ്പിച്ചു.അക്രമത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം വി അഷ്‌റഫ്, ടി ഒ വിനോദ്, എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. എക്‌സൈസിന്റെ പരാതിയില്‍ പയ്യാവൂര്‍ പോലിസ് 23 പേര്‍ക്കെതിരേ കേസെടുക്കുകയുണ്ടായി. എന്നാല്‍ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞത്. കോടതിയില്‍ കീഴടങ്ങിയ മനീഷിനെ 22 വരെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top