എക്‌സൈസ് റെയ്ഡ് ശക്തമാക്കണം : താലൂക്ക് വികസന സമിതിപത്തനംതിട്ട: കോഴഞ്ചേരി താലൂക്കില്‍ വ്യാജമദ്യ വില്‍പനയും കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാനും എക്‌സൈസ് വകുപ്പ് റെയ്ഡും വാഹന പരിശോധനയും ശക്തമാക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് വലിയ ഒരു മാവ് അപകടകരമായി റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു. മണപ്പള്ളി ജങ്ഷന്‍, വല്ലന, കിടങ്ങന്നൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ ട്രാന്‍സ്‌ഫോമറുകള്‍ക്ക് വേലി സ്ഥാപിക്കണമെന്ന് വര്‍ഗീസ് മാത്യു കരിക്കലാല്‍ ആവശ്യപ്പെട്ടു. കുരുട്ടുമോടി ഭാഗങ്ങളില്‍ ശുദ്ധജലം ലഭിക്കുന്നതിനായി വല്ലനയില്‍ നിന്നു പൈപ്പ് ലൈന്‍ 400 മീറ്റര്‍ ഈ ഭാഗത്തേക്ക് നീട്ടണമെന്നും പറഞ്ഞു. മല്ലപ്പുഴശേരി പഞ്ചായത്തില്‍ ചക്കിട്ടമുക്ക് ഭാഗത്ത് ആല്‍മരം റോഡില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നതും തെക്കേമല ആറന്മുള റോഡില്‍ പരമൂട്ടില്‍പടി ഭാഗത്ത് പാഴ്മരം അപകടാവസ്ഥയില്‍ നില്‍ക്കുന്നതും മുറിച്ച് മാറ്റാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബി പ്രതിനിധി ആവശ്യപ്പെട്ടു. കുമ്പഴ പാലത്തിനു സമീപം അനിയന്ത്രിതമായി ജനങ്ങള്‍ മല്‍സ്യ മാലിന്യം അടക്കമുള്ളവ നിക്ഷേപിച്ച് ജലം മലിനമാക്കുന്നത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി പറഞ്ഞു.     ഡെപ്യൂട്ടി കലക്ടര്‍ കെ എസ് മാത്യു, തഹസില്‍ദാര്‍ എം സതീഷ്‌കുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top