എക്‌സൈസ് പരിശോധന; തമിഴ്‌നാട് റേഷനരി പിടികൂടി

വാളയാര്‍: എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കൈ കാണിച്ച് നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് കാറില്‍ 10 ചാക്കുകളിലായി ഒളിപ്പിച്ച നിലയില്‍ കടത്തിയ 500 കിലോഗ്രാം തമിഴ്‌നാട് റേഷനരി പിടികൂടി.വാഹനം ഓടിച്ചിരുന്ന തമിഴ് നാട് സുഗുണാപുരം സ്വദേശിയായ കനകരാജ് മകന്‍ സുധനെ അരിയും വാഹനവും സഹിതം കസ്റ്റഡിയിലെടുക്കുകയും തമിഴ്‌നാട് പോലിസിന് കൈമാറുകയും ചെയ്തു.
വാളയാര്‍ ചെക് പോസ്റ്റ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ശശിധരന്‍ നേതൃത്വം നല്‍കിയ പരിശോധനയില്‍ ഇഐ  ജിഎ ശങ്കര്‍, പിഒമാരായ ഗോപകുമാരന്‍, രാജേഷ്, സിഇഒമാരായ വിവേക്, രമേഷ്, രാജേഷ് എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top