എക്‌സൈസ് പരിശോധന: കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കുറ്റിപ്പുറം: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും 1200 ഗ്രാം  കഞ്ചാവ് എക്‌സൈസ് പിടികൂടി. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി കൈമാറ്റം ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചെത്തിയ എക്‌സൈസ് സംഘത്തെ കണ്ട് പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെട്ടു. അതവനാട് മാട്ടുമ്മല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ റഷീദ് ആണ് രക്ഷപ്പെട്ടത്. കാടാമ്പുഴ സ്വദേശി പട്ടത്ത് വീട്ടില്‍ ബീരാന്‍ കുട്ടിയെ എക്‌സൈസ് സംഘം പിടികൂടി. പീഡന കേസുകള്‍ ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റഷീദ്. കഞ്ചാവ് കച്ചവടം നടത്തുന്നതിനിടെ മുന്‍പ് രണ്ട് തവണ ഇയാളെ എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. വര്‍ഷങ്ങളായി കഞ്ചാവ് കച്ചവടം ചെയ്തു വരുന്ന കൂനന്‍ കുഞ്ഞാപ്പു എന്ന ബീരാന്‍ കുട്ടി പിടിയിലാവുന്നത് ആദ്യമായാണ്. കഞ്ചാവ് കടത്താന്‍ ഉപയോഗിക്കുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓടിപ്പോയ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍ പറഞ്ഞു. വടകര എന്‍ഡിപിഎസ് കോടതി ബീരാന്‍ കുട്ടിയെ റിമാന്‍ഡ് ചെയ്തു. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിബു ശങ്കര്‍, ഹംസ, മനോജന്‍, ലതീഷ്, ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.കുറ്റിപ്പുറം: സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ  പ്രധാനിയെ കുറ്റിപ്പുറം എക്‌സൈസ് സംഘം പിടികൂടി.  നടുവട്ടം കൊളത്തോള്‍ സ്വദേശി ഫാരിസിനെയാണ് 1300 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് വില്‍പന സംഘത്തിലെ കണ്ണിയായ അല്ലൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനെ കഴിഞ്ഞ മാസം പിടിച്ചിരുന്നു. ഇയാളുടെ സഹായികളില്‍ പ്രധാനിയാണ് ഇപ്പോള്‍ പിടിയിലായ  ഫാരിസ് .  മറുനാടന്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന മുറി വാടകക്ക് എടുത്ത് ആന്ധ്രയില്‍ നിന്നും  പാര്‍സലുകളിലായി കൊണ്ടു വരുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്നു. ഇയാളുടെ മുറിയില്‍ നിന്നും കഞ്ചാവ് കടത്തുന്ന ട്രോളി ബാഗുകളും പാക്കിങ് കവറുകളും ത്രാസും പിടിച്ചെടുത്തു. കഞ്ചാവ് വില്‍പന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍ പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍മാരായ രാജേഷ്, സുനില്‍ സിഇഒമാരായ ഹംസ, ലതീഷ്, മനോജന്‍, ഷിബു ശങ്കര്‍, ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വടകര കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .

RELATED STORIES

Share it
Top