എക്‌സൈസ് കമ്മീഷണറും കലക്്ടറും ഇടപെട്ടു : ജനവാസ കേന്ദ്രത്തിലെ കള്ളുഷാപ്പ് പൂട്ടാന്‍ നോട്ടീസ്ഇരിക്കൂര്‍: പടിയൂര്‍ പഞ്ചായത്തിലെ പൂവ്വത്തില്‍ ജനവാസ കേന്ദ്രത്തില്‍ സ്വാകാര്യ വ്യക്തിയുടെ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കള്ളുഷാപ്പ് പൂട്ടാന്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കി. നാട്ടുകാര്‍ക്കും സമീപത്തെ വീട്ടുകാര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ദുരിതം വിതയ്ക്കുന്ന കള്ളുഷാപ്പിനെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്ന വീടിന്റെ അഞ്ച് മീറ്റര്‍ അടുത്തുള്ള വീട്ടില്‍ താമസിക്കുന്ന പടിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സകൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ദീപാഞ്ജലിയും സഹോദരിയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയതിരുന്നു. നേരത്തേ ഉളിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ചിനടുത്ത് പടിയൂര്‍ ജങ്ഷന്‍ പുലിക്കാട് പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് കോടതി വിധിയെ തുടര്‍ന്നാണ് മാറ്റി സ്ഥാപിച്ചത്. ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത് ഭൂരഹിതര്‍ക്കായി അനുവദിച്ച ഭൂമിയില്‍ ഉടമകളായ കൊയിറ്റി പ്രഭാകരന്‍-ഓമന ദമ്പതികള്‍ താമസിക്കാനായി നിര്‍മിച്ച പാര്‍പ്പിടത്തിലാണ്. ഗ്രാമപ്പഞ്ചായത്തില്‍ നിന്നു പാര്‍പ്പിട ആവശ്യത്തിനായി നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. ദീപഞ്്ജലിയും നാട്ടുകാരും പഞ്ചായത്ത്, വില്ലേജ്, റവന്യൂ, താലൂക്ക്, കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫിസ്, കലക്്ടര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. കള്ളുഷാപ്പ് മാറ്റാന്‍ വേണ്ടി നാട്ടൂകാരും വനിതാ സംഘടനകളും പ്രക്ഷോഭത്തിനെരുങ്ങവേയാണ് അധികൃതര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. ഇതിനിടെ സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങും ജില്ലാ കലക്്ടറും ജനവാസ കേന്ദ്രത്തില്‍ നിന്നു കള്ളുഷാപ്പ് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് അവശ്യപ്പെടുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top