എക്‌സിറ്റ് പോള്‍ വെറും തമാശ; നിങ്ങള്‍ അവധി ആഘോഷിക്കൂ

ബംഗളൂരു: തിരഞ്ഞെടുപ്പിന് ശേഷവും തികഞ്ഞ ആത്മവിശ്വാസവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. തൂക്കു സഭയി പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലൊന്നും കാര്യമില്ലെന്ന് സിദ്ദരാമയ്യ പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അടുത്ത രണ്ടു ദിവസത്തേക്ക് സമയം കളയാനുള്ള തമാശ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇതേക്കുറിച്ച് ആശങ്കപ്പെടാതെ അവധി ദിനം ആഘോഷിക്കാനും അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.

ഇന്നു രാവിലെ ട്വിറ്ററിലൂടെയാണ് എക്‌സിറ്റ് പോളുകള്‍ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്. നീന്തലറിയാത്ത ആള്‍ പുഴ മുറിച്ചു കടക്കാന്‍ കണക്കപ്പിള്ളയെ ആശ്രയിക്കുന്നതു പോലെയാണ് എക്‌സിറ്റ് പോളുകളെന്നും സിദ്ധരാമയ്യ പരിഹസിച്ചു. കര്‍ണാടകയില്‍ ഇന്നലെ വോട്ടെടുപ്പു തീര്‍ന്നതിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍  സര്‍വേകളില്‍ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനുമാണ് മുന്‍തൂക്കം നല്‍കുന്നത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top