എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കൗമാരകാലം ക്രിയാത്മകമായി വിനിയോഗിക്കുമെന്ന് പ്രതിജ്ഞയെടുത്ത് എക്‌സലന്റ് മീറ്റ്.  പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 13 വയസ് മുതല്‍ 20 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ചിരിയും, ചിന്തയും പങ്ക് വെയ്ക്കാനാണ്  വിദ്യാര്‍ഥികളുടെ ഒത്തുചേരലായ എക്്‌സന്റ് മീറ്റ് നടത്തിയത്.സംഗമത്തിന്റെ  ഉദ്ഘാടനം നടയ്ക്കല്‍ മസ്ജിദുല്‍ ഹുദാ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഉനൈസ് മൗലവി അല്‍ ഖാസിമി നിര്‍വഹിച്ചു. കലാലയങ്ങള്‍ സാംസ്‌കാരിക അപചയത്തിന്റെ ഇടമായി തീരുമ്പോള്‍ ധാര്‍മിക മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കാനും സൃഷ്ടാവിന്റെ വിധി വിലക്കുകളെ അനുസരിച്ച് വളരുന്ന തലമുറയായി മാറി തിന്മയെ തിരസ്‌ക്കരിച്ച് നന്മകളെ വാരി പുണരണമെന്നും  അദ്ദേഹം പറഞ്ഞു.
ഡിവിഷന്‍ പ്രസിഡന്റ് കെ എസ് ആരിഫ് അധ്യക്ഷത വഹിച്ചു. മൂന്ന് സെക്ഷനുകകളിലായി നടന്ന പരിപാടിയുടെ ആദ്യ സെക്ഷനില്‍ ഐ ക്യാന്‍ എന്ന വിഷയത്തില്‍ കെ എച്ച് അബ്ദുല്‍ ഹാദിയും, ലൗ പേരന്റ് എന്ന വിഷയത്തില്‍ ബിഷറുല്‍ ഹാഫിയും ക്ലാസ് നയിച്ചു. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റസിയാ ഷെഹീര്‍ ആമുഖ പ്രഭാഷണം നടത്തി.ഉച്ചകഴിഞ്ഞ് 2.30ന് ആണ്‍കുട്ടികള്‍ക്കായി നടത്തിയ പ്രോഗ്രാം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ  ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ സെക്രട്ടറി കെ കെ ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. പോഗ്രാം കണ്‍വീനര്‍ അബ്‌സര്‍ പുതുപറമ്പില്‍, നാഷനല്‍ വിമണ്‍സ് ഫ്രണ്ട് ഈരാറ്റുപേട്ട ഡിവിഷന്‍ പ്രസിഡന്റ് നസീറ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top