എകെ 47 തോക്കുകളുമായി പോലിസുകാരനെ കാണാതായി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പിഡിപി എംഎല്‍എ ഐജാസ് അഹ്മദ് മിറിന്റെ ജവഹര്‍നഗറിലെ വസതിയില്‍ പാറാവുകാരനായിരുന്ന പോലിസ് ഉദ്യോഗസ്ഥനെ എകെ 47 തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി കാണാതായി. വാച്ചി നിയോജകമണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ഐജാസിന്റെ ഔദ്യോഗികവസതിയിലാണു സംഭവം.
വെള്ളിയാഴ്ചയാണ് ഇയാള്‍ ആയുധങ്ങളുമായി കടന്നതെന്ന് പോലിസ് അറിയിച്ചു. ഷോപിയാന്‍ സ്വദേശിയായ ആദില്‍ ബഷീര്‍ എന്ന പോലിസുകാരനാണ് എംഎല്‍എയുടെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുറിയില്‍ സൂക്ഷിച്ച 10 തോക്കുകളുമായി കടന്നത്. അഞ്ച് എകെ 47 തോക്കുകള്‍, നാല് ഐഎന്‍എസ്എഎസ് റൈഫിളുകള്‍, ഒരു പിസ്റ്റള്‍ എന്നിവയാണ് ഇയാള്‍ കൈക്കലാക്കിയത്.

RELATED STORIES

Share it
Top