എകെ ആന്റണിയുടെ ഡ്രൈവര്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി സഞ്ജയ് സിങ്(35)ആണ് മരിച്ചത്. ഡല്‍ഹി കൃഷ്ണ മേനോന്‍ മാര്‍ഗിലെ ആന്റണിയുടെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന് ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിലാണ് സഞ്ജയ് സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് രാവിലെയാണ് സംഭവം ആന്റണിയുടെ വീട്ടില്‍ നിന്ന് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഡല്‍ഹി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദഹേം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി സഞ്ജയ് സിങ് ആന്റണിയുടെ ഡല്‍ഹിയിലെ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.

RELATED STORIES

Share it
Top