എകെജിക്കെതിരായ പരാമര്‍ശത്തില്‍ കറുപ്പണിഞ്ഞ് പ്രതിഷേധിക്കാന്‍ സോഷ്യല്‍ മീഡിയ;പരിഹാസവുമായി ബല്‍റാം

തിരുവനന്തപുരം: എകെജിയെ അവഹേളിച്ച് വിടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ന് കറുപ്പണിയുമെന്ന് പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ. അതേസമയം, പ്രതിഷേധത്തെ പരിഹസിച്ച് വിടി ബല്‍റാം രംഗത്തെത്തി. പ്രതിഷേധത്തിന് കറുപ്പ് നിറം തന്നെ തിരഞ്ഞെടുത്തത് വംശീയതയാണെന്നാണ് ബല്‍റാം പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നാളെ സോഷ്യല്‍ മീഡിയ കറുപ്പണിയുമത്രേ!
കൊള്ളാം. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണ്.

സോഷ്യല്‍ മീഡിയയിലെ വംശീയവാദികള്‍ക്ക് ലാല്‍സലാം

#SocialmediaAgainstRacism

https://www.facebook.com/vtbalram/posts/10155492318839139

RELATED STORIES

Share it
Top