എഐസിസി ശക്തി ലോക് സമ്പര്‍ക്ക് അഭിയാന്‍: ഉദ്ഘാടനം 22ന്

തിരുവനന്തപുരം:എഐസിസി ആഹ്വാനപ്രകാരം തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന ശക്തി, ലോക് സമ്പര്‍ക്ക് അഭിയാന്‍ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം 22ന്. രാവിലെ 10ന് ഇന്ദിരാഭവനില്‍ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുകയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷാണ് അറിയിച്ചത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകള്‍ വാസ്—നിക്, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോ, ശശിതരൂര്‍ എംപി, എഐസിസി ഡാറ്റാ അനലിറ്റിക്കല്‍ ഡിപ്പാര്‍ട്ട്—മെന്റ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി, ദേശീയ കോ-ഓഡിനേറ്റര്‍ സ്വപ്‌ന പെട്രോണിക്—സ്, ജോണ്‍ അശോക് വരദരാജന്‍ പങ്കെടുക്കും.
രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ രണ്ടു സെഷനായി നടക്കുന്ന യോഗത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, എഐസിസി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെയും സെല്ലുകളുടെയും പ്രസിഡന്റുമാര്‍ പങ്കെടുക്കും.

RELATED STORIES

Share it
Top