എഐഐഎംഎസ് പരീക്ഷാ കേന്ദ്രങ്ങളില്‍ ഹെല്‍പ്‌ലൈന്‍ : കാംപസ് ഫ്രണ്ട്കോഴിക്കോട്: എഐഐഎംഎസ് പ്രവേശനപ്പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കല്‍ ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഏതെങ്കിലും രീതിയില്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പരീക്ഷാകേന്ദ്രങ്ങളില്‍ ഹെല്‍പ്‌ലൈന്‍ സംവിധാനം ഒരുക്കുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് പറഞ്ഞു. നീറ്റ് പരീക്ഷയുടെ ഡ്രസ്‌കോഡ് സര്‍ക്കുലറില്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കാതിരുന്നിട്ടുപോലും പല പരീക്ഷാകേന്ദ്രങ്ങളിലും വിദ്യാര്‍ഥികളുടെ ശിരോവസ്ത്രം അഴിപ്പിച്ച സംഭവമുണ്ടായി. ഈയൊരു പശ്ചാത്തലത്തിലാണ് പരീക്ഷാകേന്ദ്രങ്ങളില്‍ ഹെല്‍പ്‌ലൈന്‍ സംവിധാനം തയ്യാറാക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി നിലനില്‍ക്കെ ഏതെങ്കിലും രീതിയില്‍ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കില്ല. ആവേശം മൂത്ത് സുരക്ഷാ ഉേദ്യാഗസ്ഥര്‍ കോടതിവിധി ലംഘിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. വസ്ത്ര-മതസ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്ന് ആശങ്കയുള്ള വിദ്യാര്‍ഥികള്‍ക്ക് സഹായത്തിനായി പരീക്ഷാകേന്ദ്രങ്ങളില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top