എഎസ് അനൂപ് സ്മാരക മാധ്യമ പുരസ്‌കാരം തേജസ് റിപ്പോര്‍ട്ടര്‍ ടിപി ജലാല്‍ ഏറ്റുവാങ്ങി

[caption id="attachment_371814" align="aligncenter" width="560"] മഞ്ചേരി ഇന്‍ഡോഷെയര്‍ സാംസ്‌കാരിക കൂട്ടായ്മ ഏര്‍പ്പെടുത്തിയ മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിനുള്ള എ എസ് അനൂപ് സ്മാരക അവാര്‍ഡ് തേജസ് മലപ്പുറം ജില്ലാ റിപ്പോര്‍ട്ടര്‍ ടി പി ജലാല്‍ പ്രമുഖ സാഹിത്യകാരന്‍ ഡോ. എം എന്‍ കാരശ്ശേരിയില്‍ നിന്നും ഏറ്റുവാങ്ങുന്നു.[/caption]

മലപ്പുറം: മഞ്ചേരി ഇന്‍ഡോഷെയര്‍ സാംസ്‌കാരിക കൂട്ടായ്മ ഏര്‍പെടുത്തിയ മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിനുള്ള  എ എസ് അനൂപ് സ്മാരക അവാര്‍ഡ് തേജസ് മലപ്പുറം ജില്ലാ റിപ്പോര്‍ട്ടര്‍ ടി പി ജലാല്‍ പ്രമുഖ സാഹിത്യകാരന്‍ ഡോ. എം എന്‍ കാരശ്ശേരിയില്‍ നിന്നും ഏറ്റുവാങ്ങി. മാതൃഭൂമി സബ് എഡിറ്റര്‍ എ എസ് അനൂപിന്റെ സ്മരണാര്‍ത്ഥം ഏര്‍പെടുത്തിയ  പുരസ്‌കാരങ്ങളാണ് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  വിതണം ചെയ്തത്.
5001 രൂപയും പ്രത്യേകം രൂപ കല്‍പന ചെയ്ത ശില്‍പവുമായിരുന്നു പുരസ്‌കാരം. അവാര്‍ഡുകളും പുരസ്‌കാരങ്ങളും പത്രപ്രവര്‍ത്തകരേയും സാഹിത്യകാരന്മാരേയും അവരുടെ ജോലിയില്‍ കൂടുതല്‍ മുന്നേറാനുള്ള പ്രചോദനമാവുമെന്ന് കാരശ്ശേരി പറഞ്ഞു. മാധ്യമ പ്രവര്‍ത്തര്‍ കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം മലപ്പുറം മലയാള മനോരമയിലെ സമീര്‍ എ ഹമീദും മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മാതൃഭൂമിയിലെ വിപിന്‍ സി വിജയനും, മികച്ച ടിവി ക്യാമറാമാനുള്ള പുരസ്‌കാരം മീഡിയവണ്ണിലെ പി എം ഷാഫിയും ഏറ്റുവാങ്ങി. മഞ്ചേരി സിഐ എന്‍ ബി ഷൈജു, കലാഭവന്‍ നവാസ്, പ്രശാന്ത് കാഞ്ഞിരമറ്റം, ഇന്‍ഡോഷെയര്‍ സെക്രട്ടറി നിഷാന്ത് നായര്‍, ജോയിന്റ് സെക്രട്ടറി വി കെ കെ പ്രസാദ് സംസാരിച്ചു.

RELATED STORIES

Share it
Top