എഎംഎംഎ ഭാരവാഹിയാകുന്നതില്‍ നിന്ന് പാര്‍വതിയെ സെക്രട്ടറി പിന്തിരിപ്പിച്ചെന്ന് പത്മപ്രിയ
കൊച്ചി: താര സംഘടനയായ എഎംഎംഎയുടെ ഭാരവാഹിയായി മല്‍രിക്കുന്നതില്‍ നിന്ന് നടി പാര്‍വതിയെ എഎംഎംഎ സെക്രട്ടറി പിന്തിരിപ്പിച്ചതായി നടി പത്മപ്രിയ. അമ്മയില്‍ ജനാധിപത്യമില്ല. മുന്‍കൂട്ടി ഭാരവാഹികളെ നിശ്ചയിച്ച ശേഷമാണ് ജനറല്‍ബോഡി യോഗം ചേരാറുള്ളതെന്നും എന്തിനാണ് പത്തു പേരടങ്ങുന്ന സംഘത്തെ നേരത്തെ നിശ്ചയിക്കുന്നതെന്നറിയില്ലെന്നും പത്മപ്രിയ പറഞ്ഞു.

അത്തരത്തില്‍ ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിക്കുന്നത് മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തും,  റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും എഎംഎംഎക്ക് രാജിക്കത്ത് മെയില്‍ ചെയ്തിരുന്നതാണ്, എന്തുകൊണ്ടാണ് രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് പറയുന്നതെന്നറിയില്ലെന്നും പത്മപ്രിയ വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയില്‍ ഉണ്ടായിരുന്നില്ല. അമ്മയിലെ നടീനടന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച സ്‌കിറ്റ്? തമാശയായി കാണണമെന്ന വാദം അംഗീകരിക്കാനാവില്ല. അത് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും പത്മപ്രിയ വ്യക്തമാക്കി. ഏഷ്യാനെറ്റ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.ഇതോടെ എഎംഎംഎ  പ്്്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ നടത്തിയ പത്ര സമ്മേളനത്തിലെ പ്രസ്താവനകള്‍ക്ക് നേരെ വീണ്ടും ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.

RELATED STORIES

Share it
Top