എഎംഎംഎയില്‍ പ്രത്യേക സമിതി വേണം: ഡബ്ല്യുസിസി ഹരജി നല്‍കി

കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നേരിടാന്‍ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സമിതി രൂപീകരിക്കണമെന്ന സുപ്രിംകോടതി വിധി മലയാളത്തിലെ സിനിമാതാരങ്ങളുടെ സംഘടനയായ എഎംഎംഎയില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിക്ക് വേണ്ടി പത്മപ്രിയയും റിമാ കല്ലിങ്കലുമാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. എഎംഎംഎ, സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ലൈംഗിക അതിക്രമത്തിന് ഇരയാവുന്നവര്‍ക്കു യാതൊന്നും ചെയ്യാനാവുന്നില്ലെന്നു ഹരജിക്കാര്‍ പറയുന്നു. എഎംഎംഎയുടെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. ഇതെല്ലാം പരിഗണിച്ച് പൊതുസമ്മതരായ വ്യക്തികള്‍ അടങ്ങിയ പ്രത്യേക സമിതി എഎംഎംഎയില്‍ വേണമെന്നാണ് ആവശ്യം.

RELATED STORIES

Share it
Top