എആര്‍ നഗറില്‍ നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനം: ഷാനിമോള്‍ ഉസ്മാന്‍

തിരൂരങ്ങാടി:  എആര്‍ നഗറില്‍ നടന്നത് നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനമാണെന്ന് എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍. വെള്ളിയാഴ്ച്ച പൊലിസ് അഴിഞ്ഞാടിയ എആര്‍ നഗറിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
വികസനം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ജനങ്ങളെ പ്രയാസത്തിലാക്കിയിട്ടല്ല വികസനം കൊണ്ട് വരേണ്ടത്. കോര്‍പ്പറേറ്റുകളെ പൂര്‍ണമായും സംരക്ഷിക്കുന്നതാണ് പുതിയ അലൈമെന്റ്. അത് നടപ്പിലാക്കുന്ന സര്‍ക്കാറിനെതിരെയുള്ള രോഷമാണ് കഴിഞ്ഞ ദിവസം കണ്ടത്.
സിപിഎമ്മിന് എന്ന് മുതലാണ് ജനകീയ സമരങ്ങളോട് പുഛം തോന്നിത്തുടങ്ങിയതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഷാനിമോള്‍ പറഞ്ഞു.

RELATED STORIES

Share it
Top