എആര്‍ ക്യാംപില്‍ പോലിസുകാരന് മര്‍ദനം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍തൃശൂര്‍: എആര്‍ ക്യാംപിലെ പോലിസുകാരനെ മര്‍ദിച്ച സംഭവത്തില്‍ പോലിസ് അക്കാദമിയിലെ എസ്‌ഐ ജോസിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തന്നെ അകാരണമായി മര്‍ദിച്ചുവെന്ന എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസര്‍ നസീറിന്റെ പരാതിയിലാണ് നടപടി. ആളുകള്‍ നോക്കിനില്‍ക്കേ തോര്‍ത്ത്മുണ്ട് കഴുത്തില്‍ മുറുക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് കാണിച്ച് നസീര്‍ വിയ്യൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് പോലിസ് കാന്റീനിന് സമീപത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. കാന്റീനിലേക്കുവന്ന എസ്‌ഐയുടെ ബൈക്ക് വീണ് കിടന്നിരുന്നത് നസീറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നിവര്‍ത്തിവച്ചിരുന്നു. എന്നാല്‍, ബൈക്ക് വീഴാന്‍ കാരണം നസീര്‍ ആണെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇരുവരും യൂനിഫോമിലായിരുന്നു. എസ്‌ഐ മദ്യപിച്ചിരുന്നുവെന്നും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top