എം വി ശ്രേയാംസ് കുമാര്‍ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍

കോഴിക്കോട്: എല്‍ജെഡി സംസ്ഥാന അധ്യക്ഷനായി എം വി ശ്രേയാംസ് കുമാറിനെ തിരഞ്ഞെടുത്തു. ദേവഗിരി കോളജിലെ പഠനകാലത്ത് വിദ്യാര്‍ഥിജനതയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പഠനശേഷം ജനതാ പാര്‍ട്ടിയുടെ കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹി,  യുവജനതാദളിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി,  യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍, ജനതാദള്‍ എസിന്റെ വയനാട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2006ലും 2011ലും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി വിജയിച്ചിരുന്നു.

RELATED STORIES

Share it
Top