എം എസ് ധോണി പത്മഭൂഷണ്‍ ഏറ്റുവാങ്ങിന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് ധോണിക്ക് പുരസ്‌കാരം സമ്മാനിച്ചത്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത് ഏപ്രില്‍ രണ്ടാം തീയ്യതിയായിരുന്നു. ഇതേ ദിവസം തന്നെ പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത് ധോണിക്ക് ഇരട്ടിമധുരമായി. 2008, 2009 വര്‍ഷങ്ങളില്‍ ഐസിസി ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ട ധോണിയ്ക്ക് 2007ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരവും 2009ല്‍ പത്മ ശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിരുന്നു.

RELATED STORIES

Share it
Top