എം.എല്‍.എ യുടെ ഓഫീസ് തകര്‍ത്തതിന് ഹാര്‍ദ്ദിക് പട്ടേലിന് രണ്ടുവര്‍ഷം തടവ്മെഹ്‌സാന (ഗുജറാത്ത്): 2015 ല്‍ നടന്ന പട്ടേല്‍ പ്രക്ഷോഭത്തിനിടെ ബിജെപി എം.എല്‍.എ ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പട്ടേല്‍ സമര നേതാവ് ഹാര്‍ദ്ദിക് പട്ടേലിന് വിസ്‌നഗര്‍ കോടതി രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. പട്ടേല്‍ പ്രക്ഷോഭ നേതാക്കളായ ലാല്‍ജി പട്ടേല്‍, എ.കെ. പട്ടേല്‍ എന്നിവര്‍ക്കും കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഹാര്‍ദിക് അടക്കമുള്ള
പ്രതികള്‍ 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. കലാപമുണ്ടാക്കല്‍, തീവെയ്പ്പ്, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമവിരുദ്ധമായി സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

RELATED STORIES

Share it
Top