എം എന്‍ പാലൂരിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

തൃശൂര്‍: ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ദര്‍ശനഗരിമയെ അതീവ ലളിതമായും സൗന്ദര്യാത്മകമായും ആവിഷ്‌കരിച്ച കവിയാണ് എം എന്‍ പാലൂര്‍ എന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. നഷ്ടപ്പെടുന്ന മനുഷ്യത്വത്തിന്റെയും പ്രകൃതിയുടെയും വീണ്ടെടുപ്പിനെപ്പറ്റി പ്രത്യാശയുടെ വെളിച്ചം വിതറുന്ന ഭാഷയുമായി നവഭാവുകത്വം സൃഷ്ടിച്ച കവിയായിരുന്നു അദേഹം. സംസ്‌കാരത്തിന്റെ കാവ്യദീപ്തിയായി നിറഞ്ഞുനിന്ന എം എന്‍ പാലൂരിന്റെ വേര്‍പാടില്‍ കേരള സാഹിത്യ അക്കാദമി അനുശോചനം രേഖപ്പെടുത്തുന്നതായും കുറിപ്പില്‍ പറഞ്ഞു.

RELATED STORIES

Share it
Top