എം എം ഹസന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലുമായി സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് എം എം ഹസന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന ജനമോചന യാത്രയെക്കുറിച്ച് അതിന്റെ വിശദമായ വിവരങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ജനമോചനയാത്ര വിജയകരമായി നടത്തിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെപിസിസിയെ അഭിനന്ദിച്ചുവെന്നും ഹസന്‍ പറഞ്ഞു.  ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് രാഹുല്‍ഗാന്ധിയെ ധരിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു കെപിസിസി ആരംഭിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അദ്ദേഹത്തെ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചു.
ജൂലൈ അഞ്ചിന് തൃശൂരില്‍ നടക്കുന്ന കെ കരുണാകരന്റെ ജന്മശതാബ്ദി പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് ഹസന്‍ അറിയിച്ചു.

RELATED STORIES

Share it
Top