എം എം അക്ബറിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തം

കോട്ടയം: ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനുമായ ഡോ. എം എം അക്ബറിനെ അറസ്റ്റ് ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. മതസ്പര്‍ധയും വര്‍ഗീയവിദ്വേഷവും വളര്‍ത്തുന്നതരത്തില്‍ വ്യാപകമായി പ്രഭാഷണങ്ങള്‍ നടത്തുന്ന സംഘപരിവാര നേതാക്കളായ കെ പി ശശികലയ്‌ക്കെതിരേയും ഗോപാലകൃഷ്ണനെതിരേയും ടി ജി മോഹന്‍ദാസിനെതിരേയും യാതൊരു നിയമനടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരാണ് ഇപ്പോള്‍ എം എം അക്ബറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നെന്നു പ്രചരിപ്പിച്ചതിന് മോഹന്‍ദാസിനെതിരേ കേസെടുത്തിട്ട് മാസങ്ങള്‍ പിന്നിട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിട്ടും നാളിതുവരെ മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. വിദ്വേഷപ്രഭാഷണത്തിന്റെ പേരില്‍ ശശികലയ്‌ക്കെതിരേ നിരവധി കേസുകള്‍ എടുത്തിരുന്നു. മുസ്‌ലിം സ്ത്രീകളെ മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിച്ച ഗോപാലകൃഷ്ണനും നാട്ടില്‍ സൈ്വരവിഹാരം നടത്തുകയാണ്.
പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കര്‍ണാടകയിലേക്കു നാടുകടത്തിയത് ഇടതുസര്‍ക്കാര്‍ തന്നെയാണ്. ഇതിനിടെ പ്രഭാഷണത്തിന്റെ പേരില്‍ സലഫി പണ്ഡിതനായ ഷംസുദ്ദീന്‍ പാലത്തിനെതിരേയും കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top