എം എം അക്ബറിന്റെ അറസ്റ്റ്; പോപുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു

ചെര്‍പ്പുളശ്ശേരി: എം എം അക്ബറിന്റെ അറസ്റ്റിനെതിരെ പോപുലര്‍ ഫ്രണ്ട് ചെര്‍പ്പുളശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തില്‍ പിണറായി സര്‍ക്കാരിന്റെ പോലിസ് നടപടിക്കെതിരേ പ്രതിഷേധം ഇരമ്പി.
മുസ്്‌ലിംകള്‍ക്കെതിരേ നിരന്തരം പ്രസംഗങ്ങള്‍ നടത്തുന്ന തൊഗാഡിയക്കും, ശശികലക്കും, ഗോപാലകൃഷണനം എതിരെ കേസുണ്ടായിട്ടും അറസ്റ്റ് ചെയ്യാതെ മുസ്്‌ലിം പണ്ഡിതര്‍ക്കെതിരേ കള്ളക്കേസെടുക്കുകയും, അറസ്റ്റു ചെയ്ത് ജയിലിലടക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഏക പക്ഷീയമായ നയം അവസാനിപ്പിക്കണമെന്നും പ്രകടനത്തില്‍ ആവശ്യപ്പെട്ടു.
ഏരിയാ പ്രസിഡന്റ് സുബൈര്‍ പന്നിയംകുര്‍ശ്ശി, സെക്രട്ടറി ഷഫീഖ് ചെമ്മന്‍കുഴി നേതൃത്വം നല്‍കി
ഷൊര്‍ണ്ണൂര്‍: “മുസ്‌ലിം വേട്ട അവസാനിപ്പിക്കുക; എം എം അക്ബറിനെ വിട്ടയക്കുക എന്ന ആവശ്യം ഉന്നയിച്ച് പോപുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഷൊറണൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് അക്ബര്‍, സെക്രട്ടറി യാസിര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top