എം എം അക്ബറിന്റെ അറസ്റ്റ്: പോപുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു

മലപ്പുറം: പ്രമുഖ ഇസ്്‌ലാമിക പണ്ഡിതനും പ്രബോധകനുമായ എം എം അക്ബറിനെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. തിരൂരില്‍ ഏരിയാ കമ്മിറ്റി നടത്തിയ പ്രകടനത്തിന് എ ഹംസ, പി മുസ്തഫ, സി പി മുഹമ്മദലി, പി സെബീറലി നേതൃത്വം നല്‍കി. തിരുനാവായ ടൗണില്‍ ഏരിയാ പ്രസിഡന്റ് ഷരീഫ് എടക്കുളം, സെക്രട്ടറി ലത്തീഫ് കൊടക്കല്‍, നൗഷാദ്, അന്‍വര്‍, നിഷാദ് തിരുനാവായ നേതൃത്വം നല്‍കി. അങ്ങാടിപ്പുറത്ത് സി എച്ച് മുബീന്‍, ഇഖ്ബാല്‍ അത്താണിക്കല്‍, ഹംസ പുത്തനങ്ങാടി, സുഹൈല്‍ തിരൂര്‍ക്കാട് നേതൃത്വം നല്‍കി. ചന്തക്കുന്നില്‍നിന്നു ആരംഭിച്ച പ്രകടനം നിലമ്പൂരില്‍ സമാപിച്ചു. ഏരിയാ പ്രസിഡന്റ്് സദഖത്തുല്ല ദേവശ്ശേരി, സെക്രട്ടറി ഹാരിസ് പുന്നോത്, ഇസ്മായില്‍ പിലാത്തോടന്‍, ഷാജഹാന്‍, നൗഷാദ് പൂവത്തി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top