എം എം അക്ബറിനെ വിട്ടയക്കണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: മുസ്‌ലീം വേട്ട അവസാനിപ്പിക്കുക, എം എം അക്ബറിനെ വിട്ടയക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പോപുലര്‍ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍  രാമനാട്ടുകര, ഫറോക്ക്, മാത്തോട്ടം, സിറ്റി, പയ്യാനക്കല്‍, കിണാശ്ശേരി, മെഡിക്കല്‍ കോളജ്, മുക്കം ചുള്ളിക്കാപറമ്പ്, കുന്ദമംഗലം, കുറ്റിക്കാട്ടുര്‍, പൂവാട്ട് പറമ്പ്, മാവുര്‍, കൊടുവള്ളി, ഓമശ്ശേരി, വട്ടോളി, താമരശ്ശേരി, ഈങ്ങാപ്പുഴ, പുനൂര്‍ എന്നിവടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി. ഫാഷിസ്റ്റുകളായ ശശികലയും ഗോപാലകൃഷ്ണനും തൊഗാഡിയയും സാമുദായിക ഐക്യം തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടും അറസ്റ്റ് ചെയ്യാത്ത കേരള പോലിസ് സംഘപരിവാറിന്ന് കുഴലൂതുകയാണ് എന്നും മഅദനിക്കും  സാക്കിര്‍ നായിക്കിന്നും ശേഷം അടുത്ത ഇരയായത് എം എം അക്ബര്‍ ആണെന്നും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍, സെക്രട്ടറി പി നിസാര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

RELATED STORIES

Share it
Top