എം എം അക്ബറിനെ അറസ്റ്റ് ചെയ്ത സംഭവം ഏകപക്ഷീയം: പി കെ കുഞ്ഞാലികുട്ടിമലപ്പുറം: എം എം അക്ബറിനെ അറസ്റ്റ് ചെയ്ത സംഭവം ഏകപക്ഷീയമാണെന്ന്  മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എംപി. ബിജെപിക്ക് ഇതിന് പിറകില്‍ വ്യക്തമായ അജണ്ടയുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാറിന് ഇതില്‍ എന്ത് ഗുണമാണുള്ളതെന്ന് വ്യക്താകുന്നില്ല. എം എം അക്ബറിന്റെ നിലപാടുകള്‍ക്ക് നിലവിലെ വകുപ്പ് ചുമത്തിയതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. അതീവ ഗുരുതര വിഷയങ്ങള്‍ ഉന്നയിക്കുകയും നാടിന്റെ ക്രമസമാധാന നില തകര്‍ക്കാന്‍ വരെ കാരണമാവുകയും ചെയ്യുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിയവര്‍ ഇന്നും കേരളത്തിലുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നിയമ നടപടിയും സ്വകരിക്കാതെ ഏകപക്ഷീയ നിലപാടെടുത്തത് പ്രതിഷേധാര്‍ഹമാണ്. എംഎം അക്ബറിനെതിരെ 153(A) വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ പത്തോളം പേര്‍ക്കെതിരെ ഈ വകുപ്പ് ചുമത്തിയിട്ടുണ്ട്. എന്നാല്‍ മതപ്രഭാഷകരായ ശംസുദ്ധീന്‍ പാലത്ത്, എംഎം അക്ബര്‍ എന്നിവര്‍ക്കെതിരെ മാത്രമാണ് അറസ്റ്റ് നടപടി ഉണ്ടായത്. ഇതില്‍ ഒരു സമുദായത്തിലുള്ളവര്‍ മാത്രമാണുള്ളത്. മുന്‍വിധിയോടെ ഏതെങ്കിലും സമുദായത്തെ വേട്ടയാടുന്നത് ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

RELATED STORIES

Share it
Top