എം എം അക്ബര്‍ ന്യൂനപക്ഷ വേട്ടയുടെ പുതിയ ഇര: ഇ ടി മുഹമ്മദ് ബഷീര്‍

കുറ്റിപ്പുറം: നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബറിനെതിരെയുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്നും ഇത്തരം വേട്ടയാടലുകള്‍ക്കെതിരേ അതിശക്തമായ പ്രതിരോധം മുസ്്‌ലിംലീഗിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഭരണഘടന, ഭരണകൂടം, നിര്‍ഭയത്വം പ്രമേയത്തില്‍ എംഎസ്എഫ് ജില്ലാ കമ്മിറ്റി കുറ്റിപ്പുറം ബസ്സ്റ്റാന്റില്‍ സംഘടിപ്പിച്ച എം എം അക്ബര്‍ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്്‌ലിംലീഗ് എന്നും വേട്ടയാടപ്പെടുന്നവന്റെ കൂടെയാണെന്നും അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കാന്‍ മുസ്്‌ലിംലീഗാണ് മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ടി പി ഹാരിസ് അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, മുസ്തഫ തന്‍വീര്‍, എന്‍ എ കരീം, വി പി അഹമ്മദ് സഹീര്‍, ഷരീഫ് വടക്കയില്‍, നിസാജ് എടപറ്റ, അഷ്‌റഫ് കോക്കൂര്‍, സലീം കുരുവംമ്പലം, കെ എം ഗഫൂര്‍, വി കെ എം ഷാഫി, സി എച്ച് അബൂയൂസുഫ് ഗുരുക്കള്‍, സയിദ് ലുഖ്മാന്‍ ഹദ്ദാദ് തങ്ങള്‍, സിദ്ദീഖ് പരപ്പാറ, സാദിഖ് കൂളമഠത്തില്‍,റിയാസ് പുല്‍പറ്റ, ടി നിയാസ്, അഷ്ഹര്‍ പെരുമുക്ക്, ഷാഹിര്‍ മാണൂര്‍, സി എച്ച് ഷക്കീബ്,വി എ വഹാബ്, ഹക്കീം തങ്ങള്‍, ഇര്‍ഷാദ് താനൂര്‍, സാജിദ് നിലമ്പൂര്‍, വി ഷബീബ് റഹ്മാന്‍, ടി പി നബീല്‍, ഫര്‍ഹാന്‍ ബിയം, സാദിഖ് തവനൂര്‍, റാഷിദ് കോക്കൂര്‍, ഷമീര്‍ എടയൂര്‍ സംസാരിച്ചു

RELATED STORIES

Share it
Top