എംസി റോഡിലെ മണ്ണു നീക്കം ചെയ്യല്‍ ; സര്‍വകക്ഷി യോഗം നാളെ



ചങ്ങനാശ്ശേരി: എംസി റോഡില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡില്‍ നിന്നു നീക്കം ചെയ്യുന്ന മണ്ണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനായി നഗരസഭ പെരുന്നയില്‍ എടുത്ത സ്ഥലത്ത് നിക്ഷേപിക്കുന്നതിന് അനുമതി നല്‍കുന്നതു സംബന്ധിച്ചു തീരുമാനം എടുക്കാന്‍ നാളെ   സര്‍വ കക്ഷിയോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനു നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന യോഗം സി എഫ് തോമസ് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ എന്നിവര്‍ ചേര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ നാലിനു സര്‍വ കക്ഷിയോഗം ചേര്‍ന്ന് എംസി റോഡിലെ മണ്ണ് പ്രസ്തുത സ്ഥലത്ത് നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഫാത്തിമാപുരത്തെ ഡംപിങ് യാര്‍ഡില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും ഇവയ്ക്കു മുകളിലായി എംസി റോഡില്‍ നിന്ന് നീക്കം ചെയ്യുന്ന മണ്ണു നിക്ഷേപിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരേ ചിലര്‍ രംഗത്തുവന്നു മാലിന്യം നിക്ഷേപിക്കുന്നതു തടസ്സപ്പെട്ടിരുന്നു.ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും സര്‍വ കക്ഷിയോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ വിവിധ രാഷ്ടീപ്പാര്‍ട്ടി നേതാക്കള്‍, ബഹുജന സംഘടനകള്‍, സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും.

RELATED STORIES

Share it
Top