എംബിബിഎസ് ഫലം സാമൂഹിക മാധ്യമങ്ങളില്‍; പരാതി നല്‍കിമുളങ്കുന്നത്തുകാവ്: ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുന്നതിന് മുമ്പ് സാമൂഹിക മാധ്യമങ്ങളിലും സ്വകാര്യ മെഡിക്കല്‍ കോളജിന്റെ വെബ്‌സൈററിലും പ്രചരിപ്പിച്ചതായി പരാതി. കോഴഞ്ചേരി മലങ്കര മെഡിക്കല്‍ കോളജിന്റെ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഫലമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടുവെന്നറിയിച്ചതിനെ തുടര്‍ന്ന് സര്‍വകലാശാലാ അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.  സംഭവത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top