എംബിബിഎസ് പ്രവേശനം: ബാങ്ക് ഗ്യാരന്റി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ബാങ്ക് ഗ്യാരന്റി വാങ്ങാതെ തന്നെ എംബിബിഎസ് സീറ്റില്‍ പ്രവേശനം നല്‍കാന്‍ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വട്ടിയൂര്‍ക്കാവ് സ്വദേശി നവ്യാ രാജീവ് സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
നവ്യാ രാജീവിന് മെറിറ്റില്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് ലഭിച്ചു. ഈ മാസം 11ന് മുമ്പ് ബാങ്ക് ഗ്യാരന്റി നല്‍കാന്‍ കോളജ് നിര്‍ദേശിച്ചു. എന്നാല്‍ സംസ്ഥാന മെറിറ്റില്‍ പ്രവേശനം ലഭിക്കുന്നവരില്‍ നിന്ന് ബാങ്ക് ഗ്യാരന്റി ഈടാക്കരുതെന്ന് സര്‍ക്കാരും പ്രവേശന മേല്‍നോട്ട സമിതിയും എന്‍ട്രന്‍സ് കമ്മീഷണറും ഉത്തരവിറക്കിയിരുന്നുവെന്ന ഹരജിക്കാരിയുടെ വാദം കേട്ട ശേഷമാണ് കോടതി വിധി.

RELATED STORIES

Share it
Top