എംബസി ജറുസലേമിലേക്ക് മാറ്റും: ഗ്വാട്ടിമാല

ഗ്വാട്ടിമാല സിറ്റി: തങ്ങളുടെ ഇസ്രായേലിലെ എംബസി തെല്‍ അവീവില്‍ നിന്ന്് ജറുസലേമിലേക്ക് മാറ്റുമെന്ന് ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മോര്‍സ്്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പിന്തുടരുന്ന ആദ്യ രാജ്യമാണ് ഗ്വാട്ടിമാല. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചതിനെതിരേ യുഎന്നില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ യുഎസിനു അനുകൂലമായി വോട്ട് ചെയ്ത 9 രാജ്യങ്ങളില്‍ ഒന്നാണ് ഗ്വാട്ടിമാല. എന്നാല്‍, യുഎസ് എംബസിജറുസലേമിലേക്ക് എന്നു മാറ്റും എന്നത് ട്രംപ് വ്യക്തമാക്കിയിരുന്നില്ല.  അതേസയം എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന് തങ്ങള്‍ 10 രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്് ഇസ്രായേല്‍  ഉപ വിദേശകാര്യമന്ത്രി  അറിയിച്ചു.

RELATED STORIES

Share it
Top