എംപി ഫണ്ട് അവലോകനം : ലാറ്റിസ് ബ്രിഡ്ജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് എംപിതൃശൂര്‍: മണലൂരില്‍ രണ്ട് കോടി രൂപ മുടക്കി നിര്‍മിക്കുന്ന ലാറ്റിസ് ബ്രിഡ്ജ്(ഉരുക്ക് നടപ്പാലം) ഗുണന്മേ ഉറപ്പുവരുത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് സി എന്‍ ജയദേവന്‍ എംപി നിര്‍ദ്ദേശം നല്‍കി. ഇരുപത് ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന വഞ്ചിക്കുളം കുടിവെളള പദ്ധതി ജൂണ്‍ 15 ന് മുമ്പ് പൂര്‍ത്തിയാക്കാനും എംപി സി എന്‍ ജയദേവന്‍ നിര്‍ദ്ദേശിച്ചു. എം പി ഫണ്ടുപയോഗിച്ച നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. പ്ലാനിംഗ് ഓഫിസര്‍ യു ഗീത പങ്കെടുത്തു. പണിപൂര്‍ത്തികരിച്ചിട്ടും ബില്‍ സമര്‍പ്പിക്കുന്നതില്‍ കാട്ടുന്ന ഉദ്യോഗസ്ഥ അവധാനതയെ എം പി വിമര്‍ശിച്ചു. ഒരു കോടി രൂപയുടെ ബില്‍ ഇത്തരത്തില്‍ മാറാനുണ്ടെന്ന് യോഗത്തില്‍ മുമ്പാകെ എംപി ചൂണ്ടിക്കാട്ടി. 2014-15, 2015-16, 2016-17 കാലത്തെ പദ്ധതികള്‍ സംബന്ധിച്ച യോഗം വിലയിരുത്തി. മൊത്തം മൂന്ന് കൊല്ലത്തിനുളളില്‍ 14.64 കോടി രൂപയുടെ 298 പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 6.34 കോടി രൂപയുടെ 157 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 141 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. എസ്.സി വിഭാഗത്തില്‍ ആകെ 1.10 കോടി രൂപയുടെയും എസ്ടി വിഭാഗത്തില്‍ 75 ലക്ഷം രൂപയുടെയും കുറവുളളതായും അവലോകന റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതികള്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഴുവന്‍ ഉദ്യോഗസ്ഥരും ജാഗ്രത കാണിക്കണമെന്ന് എംപി അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top