എംപിമാര്‍ എയര്‍ ഇന്ത്യാ അധികൃതരുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ സാങ്കേതിക വിദഗ്ദരുടെ നേതൃത്വത്തില്‍ സുരക്ഷാമൂല്യ നിര്‍ണ്ണയവും, സാധ്യതാ പഠനവും നടത്തുക, കോഴിക്കോട  ജിദ്ദ, കോഴിക്കോട്-മദീന, കോഴിക്കോട് റിയാദ് എന്നിവിടിങ്ങളിലേക്ക് നേരിട്ടുള്ള വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുക, കോഴിക്കോട്-ബാംഗളൂര്‍-ഡല്‍ഹി, കോഴിക്കോട്-ചെന്നൈ-ഡല്‍ഹി, സെക്ട്രില്‍ വിമാനങ്ങള്‍ അനുവദിക്കുക എന്നീആവശ്യങ്ങള്‍ ഉന്നയിച്ച് എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍,  എം ഐ ഷാനവാസ്, പി വി അബ്ദുള്‍വഹാബ്, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ എയര്‍ ഇന്ത്യ സിഎംഡി പ്രദീപ് സിംഗ് കരോളയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡിജിസിഎയും 2017 ഒക്ടോബര്‍മാസത്തില്‍ സംയുക്ത പ്രാഥമിക പഠനം നടത്തുകയുംഅതില്‍ ആ777200 ഋഞ /ഘഞ, ആ 777300 ഋഞ , ആ 787800 ഡ്രീംലൈനര്‍, അ330300 എന്നീ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ സാങ്കേതിക തടസ്സങ്ങള്‍ ഒന്നുംതന്നെ ഇല്ല എന്നും കണ്ടെത്തിയിരുന്നു. 2017 ഡിസംബറില്‍ സമര്‍പ്പിച്ച 71 പേജുള്ള ഈ സാധ്യതാ പഠന റിപ്പോര്‍ട്ട് എയര്‍പ്പോര്‍ട്ട് അതോറിറ്റി അംഗീകരിക്കുകയും കരിപ്പൂരിലേക്ക് വലിയ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ഡിജിസിഎയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. അതുപോലെതന്നെ അന്താരാഷ്ട്ര വ്യോമയാന രംഗത്തെ പ്രഗത്ഭരായ എമിറേറ്റ്‌സ്, സൗദി, തുടങ്ങിയ എയര്‍ലൈന്‍സ് അവരുടെ സാങ്കേതിക വിദഗ്ധരുടെ പഠനങ്ങള്‍ പ്രകാരം, കരിപ്പൂരില്‍ കോഡ്-ഇസര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്നുംഅറിയിച്ചിട്ടുള്ളതാണ്.
വലിയ വിമാനങ്ങള്‍ക്കുള്ള നിരോധനം വരെ ഇന്ത്യയിലെ 137 എയര്‍പോര്‍ട്ടുകളില്‍വെച്ച് കോഴിക്കോട് നിന്നും എയര്‍ ഇന്ത്യയാണ് സൗദി അറേബ്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികളില്‍യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് ഒന്നാമതായിരുന്നത്. ഇതുകൂടികണക്കിലെടുത്താണ് എയര്‍ ഇന്ത്യയോട് സാധ്യത പഠനം നടത്താന്‍ 3 മാസങ്ങള്‍ക്ക് മുന്‍പ് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തത്.
ഹജ്തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശിനും, മാഹാരാഷ്ട്രക്കും പുറകില്‍ മൂന്നാംസ്ഥാനത്തുള്ള കേരളത്തിലെ 85 % തീര്‍ത്ഥാടകരും കോഴിക്കോടിനും സമീപ ജില്ലകളില്‍ നിന്നുമാണ്. എന്നാല്‍ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാനങ്ങളില്ലാത്തതിനാല്‍ ഇവര്‍ മറ്റ്‌വിമാനത്താവളങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇത്പ്രായമുള്ള തീര്‍ത്ഥാടകര്‍ക്ക്  വളരെയേറേ ബുദ്ധിമുട്ടുളവാക്കുന്നുണ്ടെന്ന് എംപിമാര്‍ പറഞ്ഞു.ഇതിന് പരിഹാരമായി കോഴിക്കോട് നിന്നും ജിദ്ദ, മദീന, റിയദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള വലിയ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ ആരംഭിക്കുക, കൂടാതെ യാത്രക്കാരുടെ സാധ്യതകള്‍ പരിഗണിച്ച് ദിവസേന കോഴിക്കോട്-ബാംഗ്ലൂര്‍-ഡല്‍ഹി, കോഴിക്കോട്-ചെന്നൈ-ഡല്‍ഹി എന്ന രീതിയില്‍സര്‍വ്വീസ് ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top