എംഡി കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ നല്‍കി

മലപ്പുറം: കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഏഴ് സ്പിന്നിങ് മില്ലുകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതോടെ മാനേജിങ് ഡയറക്ടര്‍ കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ നല്‍കി. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള മില്ലുകള്‍ സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഇന്നലെ തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ കോട്ടണ്‍ നൂലുകള്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില ലഭിച്ചപ്പോള്‍ പോലും വി ല്‍പന നടത്താത്തതാണ് മില്ലു കളെ പ്രതിസന്ധിയിലാഴ്ത്തിയത്.
നൂലിനു വില കുറയുന്ന സ മയം ഇടനിലക്കാര്‍ മുഖേന നൂല്‍ വില്‍ക്കുന്നതിനു വേണ്ടിയാണിതെന്നാണ് യൂനിയനുകളുടെ ആരോപണം. കോട്ടണ്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയി ല്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള കോട്ടണ്‍ വാങ്ങാതെ സ്വകാര്യ പാര്‍ട്ടികളില്‍ നിന്നു കോട്ടണ്‍ വാങ്ങിയതലും മില്ലുകള്‍ക്ക് കോടികളുടെ നഷ്ടം നേരിട്ടിരുന്നു. എംഡിയുടെ നിലപാടുകള്‍ക്കെതിരേ സിപിഐ രംഗത്തുവന്നു. ഐഎന്‍ടിയുസി നേതാവും ടെക്സ്റ്റയില്‍ ഐആര്‍സി മെംബറുമായ വിജയന്‍ കുനിശ്ശേരി കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനും ഫയല്‍ ചെയ്തിരുന്നു.
എംഡിക്കെതിരേയുള്ള വിജിലന്‍സ് കേസുകളുടെ എഫ്‌ഐആര്‍ സഹിതമാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. 2012ല്‍ എംഡിയുടെ സസ്‌പെന്‍ഷനില്‍ കലാശിച്ച സമരത്തിനു നേതൃത്വം നല്‍കിയ എഐടിയുസി നേതാവിനെ തന്നെ സിപിഐ നോമിനിയായി കെഎസ്ടിസി ഡയറക്ടര്‍ ബോ ര്‍ഡില്‍ എത്തിച്ചതും എംഡിക്ക് വിനയായി. തനിക്കെതിരേ യുള്ള നീക്കങ്ങള്‍ ശക്തമായതോടെ തമിഴ്‌നാട്ടിലെ ഒരു ബിജെപി നേതാവിന്റെ സഹായത്തോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷനല്‍ ടെക്സ്റ്റയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആന്റ് എംഡിയായി പോവുന്നതിനാണ് കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയത്.
എംഡിക്കെതിരേയുള്ള കേസില്‍ മാര്‍ച്ച് ആദ്യവാരം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടതുമുണ്ട്. ഇതൊക്കെ മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍വീസിലേക്ക് പോകാന്‍ എംഡി നീക്കം നടത്തുന്നത്. ഇതിനായി സംസ്ഥാന വ്യവസായ വകുപ്പിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ ഇന്നലെയാണ് വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് എം കോളിന് സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top