എംടി-മോഹന്‍ലാല്‍ സിനിമയ്ക്ക് മഹാഭാരതം എന്ന പേരിടാന്‍ അനുവദിക്കില്ലെന്ന് ശശികല
കുന്നംകുളം: എംടി-മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രത്തിന് മഹാഭാരതം എന്ന പേര് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍. മഹാഭാരതം എന്ന പേരില്‍ ഇറങ്ങുന്ന സിനിമയ്ക്ക് വേദഗ്രന്ഥമായ മഹാഭാരതത്തോട് സാമ്യമുണ്ടാകണം. രണ്ടാമൂഴമെന്ന നോവലിന് മഹാഭാരതം എന്ന പേരിടാന്‍ അനുവദിക്കില്ലെന്നും ശശികല പറഞ്ഞു. മഹഭാരതത്തിന്റെ ഗ്രന്ഥകര്‍ത്താവ് വ്യാസനാണ്. ഇവിടുത്തെ എഴുത്തുക്കാര്‍ക്കുള്ള അവകാശവും, ആവിഷ്‌കാര സ്വാതന്ത്ര്യവും വ്യാസനുമുണ്ട്.
മഹര്‍ഷിയായി എന്നത് കൊണ്ട് അതില്ലാതാകുന്നില്ല. സ്വന്തം കഥാപാത്രങ്ങളുടെ രൂപവും ഭാവവും നിശ്ചയിക്കാനും നിലനിര്‍ത്താനും എഴുത്തുകാരന് അവകാശമുണ്ട്. മഹാഭാരതത്തോട് യോജിച്ച് നില്‍ക്കാത്ത കഥക്ക് മഹാഭാരതം എന്ന് പേരിടാനനുവദിക്കില്ല. നോവലിന്റെ പേര് രണ്ടാമൂഴമാണെന്നതിനാല്‍ ചിത്രത്തിന് രണ്ടാമൂഴം എന്ന് തന്നെ പേരിടണം. ചെമ്മീനും, അരനാഴികനേരവും, ഓടയില്‍ നിന്നുമെല്ലാം സിനിമയായപ്പോള്‍ അതേ പേര് തന്നെയല്ലേ ഉപയോഗിച്ചത്. ബൈബിള്‍ സിനിമയാക്കിയപ്പോള്‍ ഡാവിഞ്ചികോഡ് എന്നായിരുന്നു പേര്. എന്തേ ബൈബിള്‍ എന്നിട്ടില്ല.
സിനിമക്ക് രണ്ടാമൂഴം എന്നപേരാണെങ്കില്‍ ഞങ്ങള്‍ എത്ര ഊഴം വേണമെങ്കിലും കാണും. പക്ഷെ മഹാഭാരതം എന്ന പേര് ഉപയോഗിക്കാനാകില്ല. എഴുത്തുകാരുടെയും സാഹിത്യകാരന്‍മാരുടേയും വിസര്‍ജ്ജ പറമ്പല്ല ഹിന്ദുവിന്റെ സംസ്‌കാരം. അങ്ങിനെ ഹിന്ദുത്വത്തെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നും ശശികല പറഞ്ഞു.[related]

RELATED STORIES

Share it
Top