എംജി സര്‍വകലാശാല : പരീക്ഷാഫലം വൈകുന്നത് ജോലിഭാരം മൂലമെന്ന് വിസികോട്ടയം: എംജി സര്‍വകലാശാലയില്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം നേരിടുന്നത് ജോലിഭാരം വര്‍ധിച്ചതുമൂലമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. ഓരോ വര്‍ഷവും 16,864 ചോദ്യപേപ്പറുകളാണ് അച്ചടിക്കുന്നത്. അഞ്ചു ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തേണ്ടിവരുന്നത്. രണ്ടു സെമസ്റ്ററുകളിലായി 10 പരീക്ഷകളാണ് നടക്കുന്നത്. 68 ശതമാനം പേര്‍ സപ്ലിമെന്ററി പരീക്ഷയും എഴുതുന്നു. ഇതുമൂലം സര്‍വകലാശാലയിലെ ജോലിഭാരം വര്‍ധിക്കുന്ന സാഹചര്യമുണ്ടാവും. എന്‍ജിനീയറിങ്, മെഡിക്കല്‍ കോഴ്‌സുകളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തം സര്‍വകലാശാലയില്‍ നിന്ന് ഈ വര്‍ഷം മുതല്‍ ഒഴിവാകുന്നതോടെ കൂടുതല്‍ ജീവനക്കാരെ ഇത്തരം ജോലികള്‍ക്ക് നിയോഗിക്കാം. പിജി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഓണ്‍ലൈന്‍ വഴിയാക്കും. മൂല്യനിര്‍ണയം നടത്തുന്ന എംജി സര്‍വകലാശാല അധ്യാപകരുടെ പ്രതിഫലം സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. പ്രതിഫലം വാങ്ങാതെ 80 പേപ്പറുകളായിരിക്കും നോക്കിക്കൊടുക്കുക. അതേസമയം, അണ്‍ എയ്ഡഡ് മാനേജ്‌മെന്റുകളില്‍ നിന്ന് മൂല്യനിര്‍ണയത്തിനു പ്രതിഫലം കൈപ്പറ്റുമെന്നും വിസി വ്യക്തമാക്കി.

RELATED STORIES

Share it
Top