എംജി സര്‍വകലാശാലയില്‍ സമക്ഷം സിനിമ നിര്‍മാണം ആരംഭിച്ചു

കോട്ടയം: എംജി സര്‍വകലാശാല നടപ്പാക്കിവരുന്ന ജൈവ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന സമക്ഷം ഫീച്ചര്‍ സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  സാക്ഷര സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ പരിശ്രമിച്ചവരുടെ പ്രതിനിധികളായി സര്‍വകലാശാലാ യൂനിയന്‍ ചെയര്‍മാന്‍ കെ എം അരുണ്‍, ഡിഎസ്‌യു ചെയര്‍മാന്‍ വൈശാഖ്, കെ ഇ കോളജ് ചെയര്‍പേഴ്‌സണ്‍ ആന്‍സ ജോസഫ്, സിന്‍ഡിക്കേറ്റംഗങ്ങളായ ആര്‍ പ്രകാശ്, ഡോ. ടോമിച്ചന്‍ ജോസഫ്, ഡോ. എ ജോസ്, നാഷനല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍മാരായ സിജി മോള്‍, ദിയ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചാണ് യോഗം ആരംഭിച്ചത്. സിന്‍ഡിക്കേറ്റംഗം ഡോ. കെ ഷറഫുദ്ദീന്‍ അധ്യക്ഷനായ യോഗം പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.
സ്വിച്ച് ഓണ്‍ കര്‍മം പ്രഫ. സാബു തോമസും പ്രഥമ ക്ലാപ് ജൈവ കൃഷി പ്രചാരകനായ കെ വി ദയാലും നിര്‍വഹിച്ചു. സിനിമാ താരം പ്രേം പ്രകാശ് സംവിധായകനായ അന്‍വര്‍ അബ്ദുള്ളയ്ക്ക് സ്‌ക്രിപ്റ്റ് ബോക്‌സ് കൈമാറി. രജിസ്ട്രാറും ജൈവം ജനറല്‍ കണ്‍വീനറുമായ എം ആര്‍ ഉണ്ണി,  ഡോ. കെ എം കൃഷ്ണന്‍, ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ, ഡോ. അജു കെ നാരായണന്‍, പി പത്മകുമാര്‍, എന്‍ മഹേഷ്, റോജന്‍ ജോസഫ്, പി കെ രമേഷ് കുമാര്‍, നെഫിന്‍ ക്രിസ്റ്റഫര്‍, മൈക്കിള്‍  സംസാരിച്ചു.

RELATED STORIES

Share it
Top