എംജി യൂനിവേഴ്‌സിറ്റി കാംപസില്‍ അധ്യാപകന് മര്‍ദനമേറ്റ സംഭവം ; കുറ്റവാളികളെ കണ്ടെത്താന്‍ ഡിജിപിയോട് ആവശ്യപ്പെടും: സിന്‍ഡിക്കേറ്റ്കോട്ടയം: എംജി യൂനിവേഴ്‌സിറ്റി കാംപസില്‍ അധ്യാപകനായ ഡോ.ഹരികുമാര്‍ ചങ്ങമ്പുഴയെ ആക്രമിച്ചതില്‍  സിന്‍ഡിക്കേറ്റ് പ്രതിഷേധിക്കുകയും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇന്നലെ നടന്ന  സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കുറ്റവാളികളെ കണ്ടെത്തി കര്‍ശന നടപടി കൈകൊള്ളാന്‍ സംസ്ഥാന ഡിജിപി യോട് ആവശ്യപ്പെടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
ഈ വിഷയത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഡോ. പത്മനാഭപിള്ള കണ്‍വീനറായും ഡോ. ആര്‍ പ്രഗാഷ് അംഗമായുമുള്ള അന്വേഷണ കമ്മീഷനോട് ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പിക്കാന്‍ നിര്‍ദേശിച്ചു.തുടര്‍ന്ന് സര്‍ക്കാരുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഓട്ടോണമസ് സൊസൈറ്റിയുടെ നിയമാവലി അടിയന്തരമായി തയ്യാറാക്കാന്‍ ഡോ. പത്മകുമാര്‍ കണ്‍വീനറും അഡ്വ. പി കെ ഹരികുമാര്‍, കെ ഷറഫുദ്ദിന്‍, ഡോ. എ ജോസ്, രജിസ്ട്രാര്‍ എം ആര്‍ ഉണ്ണി അംഗങ്ങളായുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തി.
മറ്റക്കര ടോംസ് കോളജിന് എംജി സര്‍വകലാശാല അഫിലിയേഷന്‍ നല്‍കിയതിനെ സംബന്ധിച്ചുള്ള അഫിലിയേഷന്‍ കമ്മിറ്റിയുടെ അന്വേഷണ റിപോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.  ഈ റിപോര്‍ട്ടും അനുബന്ധരേഖകളും ബന്ധപ്പെട്ട  അന്വേഷണത്തിനായി വിജില ന്‍സിന് കൈമാറാന്‍ തീരുമാനിച്ചു. യൂനിവേഴ്‌സിറ്റി ഹോസ്റ്റലിലെ അനധികൃത താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കാ ന്‍ തീരുമാനിച്ചു.
ഹോസ്റ്റലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ഹോസ്റ്റലുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളെക്കുറിച്ചും അന്വേഷിച്ച് സമഗ്ര റിപോ ര്‍ട്ട് തയ്യറാക്കി അടുത്ത സിന്‍ഡിക്കേറ്റ് മുമ്പാകെ സമര്‍പിക്കാന്‍ രജിസ്ട്രാറേ ചുമതലപ്പെടുത്തി. 27 ഇനങ്ങളിലായി അക്കൗണ്ടന്റ് ജനറലിന്റെ പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് റിപോര്‍ട്ടിനുള്ള മറുപടി വിശദമായി ചര്‍ച്ചചെയ്ത് ആവശ്യമായ ഭേദഗതികളോടെ മറുപടി നല്‍കുവാന്‍ തീരുമാനിച്ചു.സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ഉയര്‍ന്ന നിരക്കില്‍ അച്ചടിച്ച് പുതുക്കി നല്‍കിയ പഠനസമഗ്രികളെ സംബന്ധിച്ചുള്ള അന്വേഷണത്തിന് ഡോ. ആര്‍ പ്രഗാഷിനെ ചുമതലപ്പെടുത്തി.
മാനേജ്‌മെന്റ് സറ്റഡീസിലെ അധ്യാപകന് നല്‍കിയ അനധികൃത ഇന്‍ക്രിമെന്റ് തിരിച്ചു പിടിക്കാന്‍ തീരുമാനിച്ചു. തൊടുപുഴ എന്‍ജിനിയറിങ് കോളജിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ ക്കാരിനോട് അഭ്യര്‍ഥിക്കാനും  ഉന്നതതലസമിതയെ ചുമതലപ്പെടുത്തിഎജി യുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ തിക നിശ്ചിത കാലയളവായ മൂന്നു മാസത്തിനുള്ളി ല്‍ ക്രമപ്പെടുത്താത്ത 400 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും തിരിച്ചു പിടിക്കുവാനും  അല്ലാത്ത സാഹചര്യത്തില്‍ യൂനിവേഴ്‌സിറ്റി ഡിസ്‌പേഴ്‌സിങ്ങ് ഓഫിസറുടെ വ്യക്തിഗത ഉത്തരവാദിത്തമായി കണ്ട്  നടപടി സ്വീകരിക്കുവാനും തീരുമാനമായി.
സ്വശ്രയ സ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാരുടെ യൂനിവേഴ്‌സിറ്റി പിഎഫ് അഗത്വം റദ്ദാക്കുവാന്‍ തീരുമാനിച്ചു.യൂജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് സര്‍വകലാശാലയിലെ ഒമ്പത് ഫാക്കല്‍റ്റികളെ വിവിധ വിഭാഗങ്ങളുടെ അധ്യക്ഷരാക്കി പുനസ്സംഘടിപ്പിച്ചു.

RELATED STORIES

Share it
Top