എംജി കലോല്‍സവം, നൂപുര-2017 സമാപിച്ചു; തേവര എസ്എച്ച് റണ്ണേഴ്‌സ്അപ്പ്‌വീണ്ടും സെന്റ് തെരേസാസ്‌കോഴഞ്ചേരി: എംജി കലോല്‍സവം നൂപര സമാപിച്ചപ്പോള്‍ കിരീടം വീണ്ടും എറണാകുളം സെന്റ് തെരേസാസിന്. 84 പോയിന്റെടുത്താണ് സെന്റ് തെരേസാസിന്റെ കലാപ്രതിഭകള്‍ നേട്ടംകൊയ്തത്. തേവര സേക്രട്ട് ഹാര്‍ട്ട് കോളജിനു രണ്ടാംസ്ഥാനവും ലഭിച്ചു, 65 പോയിന്റ്. 64 പോയിന്റ് കിട്ടിയ ആര്‍എല്‍വി കോളജ് മൂന്നാമതെത്തി. ഒരു പോയിന്റിന് നഷ്ടപ്പെട്ടപ്പത് രണ്ടാംസ്ഥാനം. 58 പോയിന്റോടെ എറണാകുളം മഹാരാജാസ് നാലാമതും 48 പോയിന്റുമായി എംഇഎസ് മാറമ്പിള്ളി അഞ്ചാമതുമെത്തി. കലാപ്രതിഭയായി ആ ര്‍എല്‍വി കോളജിലെ വിപിദാസും കലാതിലകമായി സെന്റ് തെരേസാസിലെ അര്‍ച്ചിത അനീഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം നടന്‍ സുരാജ് വെഞ്ഞാറമ്മൂട് ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ വി അജയ് നാഥ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരങ്ങളായ നാദിര്‍ഷ, കാളിദാസന്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഫെയിം വിഷ്ണു, വീണാജോര്‍ജ്് എംഎല്‍എ രാജു ഏബ്രഹാം എംഎല്‍എ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, ചലച്ചിത്രസംവിധായകന്‍ എബ്രിഡ് ഷൈന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എ പത്മകുമാര്‍, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍പ്രഫ കെസി സഖറിയ ആര്‍ അജയകുമാര്‍, പി.ബി സതീഷ് കുമാര്‍, ഹിരകുമാര്‍, സജിത് പി ആനന്ദ്, കെ. എം. ഗോപി, പ്രൊ വൈസ് ചാന്‍സിലര്‍ ഷീന ഷുക്കൂര്‍, സാം ചെമ്പകത്തില്‍, അഫ്‌സല്‍ അനസ്, കെ. ജയകൃഷ്ണന്‍ സംസാരിച്ചു. കലാതിലക പട്ടം നേടിയ അര്‍ച്ചിത അനീഷ് കുമാറിന് എം ജി യൂണിവേഴ്‌സിറ്റി ചാന്‍സില്‍ ഡോ ബാബു സെബാസ്റ്റിയന്‍ പുരസ്‌കാരം നല്‍കി. കലാ പ്രതിഭയ്ക്കുള്ള പുരസ്‌കാരം നേടിയ വിപി ദാസിന് ചലച്ചിത്രതാരം കാളിദാസന്‍ പുരസ്‌കാരം വിതരണം ചെയ്തു.

RELATED STORIES

Share it
Top