എംഎസ്്‌സി നഴ്‌സിങ് പ്രവേശന പരീക്ഷ

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നീ സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളിലും സ്വാശ്രയ നഴ്‌സിങ് കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചു. മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ്, ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി നഴ്‌സിങ്, മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് എന്നിവയിലേക്കാണ് പ്രവേശനം. കേരളത്തിലെ സര്‍വകലാശാലകളിലൊന്നില്‍ നിന്നു ലഭിച്ചതോ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല തത്തുല്യമായി അംഗീകരിച്ചിട്ടുള്ളതോ ആയ ബിഎസ്‌സി നഴ്‌സിങ് റഗുലര്‍ ബിരുദം അഥവാ ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമുള്ള പോസ്റ്റ് ബേസിക് നഴ്‌സിങ് (റഗുലര്‍) ബിരുദം. കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നോ കല്‍പിത സര്‍വകലാശാലകളില്‍ നിന്നോ നഴ്‌സിങ് ബിരുദം നേടിയവര്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് കൗണ്‍സലിങ് സമയത്ത് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2339101,  102, 103, 104, 2332123 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുക. അവസാന തിയ്യതി ജൂലൈ 26.

RELATED STORIES

Share it
Top